ആയൂർ ആയിരവില്ലിപാറ കാണാൻ എത്തിയ വിദ്യാർത്ഥികളെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ആയൂർ പൊഴിയം നാദിറ മൻസിലിൽ 39 വയസുകാരൻ അൻവർ സാബിത്ത് ആയൂർ മഞ്ഞപ്പാറ പുത്തൻ വീട്ടിൽ 52 വയസുകാരൻ ബൈജു എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത് .
ആയൂരിലെ സുഹൃത്തിന്റെ വീട്ടിൽ ബർത്ത് ഡേ പാർട്ടിക്ക് എത്തിയ വിദ്യാർത്ഥികൾ ആയൂർ ആയിരവില്ലി പാറ സന്ദർശിക്കാനായി പോകുകയായിരുന്നു. വ്യൂ പോയിന്റിൽ നിൽക്കവേ വാഹനത്തിൽ എത്തിയ പ്രതികൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം കാണിക്കുകയും കുട്ടികളെ മർദിക്കുകയും ചെയ്തു.
വിദ്യാർത്ഥിനികൾ ഉൾപ്പെടെ കരഞ്ഞു കൊണ്ട് ഇവരെ തടയാൻ ശ്രമിച്ചു എങ്കിലും ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു