ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ നിർവഹിച്ചു.
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിത ഗ്രൂപ്പുകൾക്ക് ഉത്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതി.

