വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി.
വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനെ (16) ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 6:15 ന് ശേഷം കാണ്മാനില്ല എന്ന് പറഞ്ഞു കുടുംബം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇന്ന് രാവിലെയാണ് സമീപത്ത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി

Subscribe
Login
0 Comments
Oldest