fbpx

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുവിന് 60 വർഷം തടവും പിഴയും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതി(32)ന് 60 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്‌ജി കെ. വിദ്യാധരൻ്റേതാണ് ശിക്ഷാവിധി.

2017-ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. തിരുവല്ലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഇൻസ്പെക്ടറായിരുന്ന ആർ.സുരേഷ്, ദിലീപ്കുമാർദാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. സന്തോഷ്കുമാർ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്‌തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x