പഞ്ചായത്തിൽ ഐരക്കുഴി വാർഡിൽ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയെ അംബേദ്ക്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജെ.ചിഞ്ചുറാണി മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി.
സി.പി.ഐ. ഗണപതി വേങ്ങ ബ്രാഞ്ച് സെക്രട്ടറി ഷിബു മോൻ പരാതി നൽകിയിരുന്നു ചടയമംഗലം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗത്തിലുള്ളവർ താമസിക്കുന്ന സ്ഥലമാണ് നാല് സെൻ്റ് 123 കുടുംബങ്ങൾക്ക് കൈവശ വസ്തുവിന് പട്ടയം നൽകിയെങ്കിലും ഇവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞിരുന്നില്ല.

ഗതാഗത സൗകര്യമുള്ള റോഡ് ഇല്ല ഇതു മൂലം രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റും വൈകുന്നതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു.