പതിറ്റാണ്ടുകളായി തെന്മലയിലെയും അരിപ്പയിലെയും ഊരുകളിൽ വളർത്തിയിരുന്ന കുള്ളൻ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു
കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തിൽ പട്ടികവർഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
കൊച്ചരിപ്പ
ഇടപ്പണ
കടമാൻ കോട്
വഞ്ചിയോട് തെന്മല എന്നിവിടങ്ങളിൽ പരമ്പരാഗതമായി സംരക്ഷിക്കുന്ന നല്ലയിനം കുള്ളൻ പശുക്കളാണ് തെന്മല പശുക്കൾ
ഉറച്ച കാലുകളും ഉടൽ ബലവും രോഗപ്രതിരോധശേഷിയും ഉള്ളവരാണ്തെന്മല പശുക്കൾ
എണ്ണത്തിൽ 40 ഓളം വരുന്ന കുള്ളൻ പശുകളെ കണ്ടെത്തി അവയുടെ ജനിതക പഠനങ്ങൾ നടത്താൻ വെറ്ററിനറി സർവകലാശാലയെ ചുമതലപ്പെടുത്തും
തെന്മല ഡ്വാർഫ് എന്ന പേരിൽ കുള്ളൻ പശുക്കളെ വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്
തുടർന്ന് യോഗ്യമെന്ന് കണ്ടാൽ തെന്മല കാളകളുടെ ബീജമാത്രങ്ങളും സർക്കാർതലത്തിൽ ഉല്പാദിപ്പിക്കും
ഇതിനായി കേരള ലൈവ് ഡെവലപ്മെൻറ് ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു .
കൊച്ചരിപ്പ ഇടപ്പണ കോളനികളിൽ പട്ടികവർഗ്ഗക്കാർ വളർത്തുന്ന ഉരുക്കൾക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകുന്ന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എസ് മുരളി
അധ്യക്ഷനായിരുന്നു
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ജെ. നജിബത്ത് ,
ബ്ലോക്ക് പഞ്ചായത്ത്അംഗം ഉഷ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ് അനിൽകുമാർ
ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈൻകുമാർ പഞ്ചായത്തംഗങ്ങളായ
മടത്തറ അനിൽ, പ്രജീഷ്
ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ വിധുമോൾ
ഡോ.ബി .സോജ
ഡോ. എസ് ഷീജ
ഡോ. നിസാം
ഗിരീഷ് ,സുജിത്ത് എന്നിവർ സംസാരിച്ചു.