കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കുടുംബ സംഗമം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു.
ഫെബ്രുവരി 12 ന് രാവിലെ 10 മണിക്ക് ആശുപത്രി അംഗണത്തിൽ വച്ചാണ് കുടുംബ സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ചടയമംഗലം ബ്ലോക്കും താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള സെക്കൻഡറി ലെവൽ പാലിയേറ്റീവ് കെയർ യൂണിന്റിന്റെ കുടുംബ സംഗമണ് വിപുലമായി തന്നെ തടത്താൻ തീരുമാനിച്ചത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലധികാ വിദ്യാധരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഹോസ്പിറ്റൽ സൂപ്രണ്ട് ധനൂജ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലധികാ വിദ്യാധരൻ ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവദാസ പിള്ള , ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ , നേഴ്സിംഗ് സൂപ്രണ്ട് മേഴ്സി തോമസ്, പാലിയേറ്റീവ് കെയർ നേഴ്സ് മീനു , PRO കാർത്തിക തുടങ്ങിയവർ പങ്കെടുത്തു