സപ്ലൈകോയിലെ മാധ്യമ നിയന്ത്രണത്തിൽ ശ്രീറാം വെങ്കിട്ടരാമൻറെ സർക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആർ അനിൽ. മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
ഒരു ഓഫീസ് ആകുമ്പോൾ അതിന് നിയന്ത്രണം വേണം. മാധ്യമങ്ങൾക്ക് അനുവാദത്തോടെ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. ഓരോ രീതിയിൽ വാര്‍ത്തകള്‍ നൽകുന്നു. ഇതൊക്കെ ആരെ സഹായിക്കാനാണ്.
സ്ഥാപനം എന്ന നിലയിൽ ആ സ്ഥിതി അനുവദിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. അനുവാദമില്ലാതെ കയറിയിറങ്ങുന്ന സ്ഥിതി സ്ഥാപനത്തെ തകർക്കുമെന്നും മന്ത്രി വ്യക്തമാക്കി.