അഞ്ചൽ അലയമണ്ണിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള റബ്ബർ തോട്ടത്തിനുള്ളിലെ റബ്ബർ മരത്തിൽ ആണ് 40 വയസ്സോളം തോന്നിക്കുന്ന ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അതുവഴി പോയ നാട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് റബ്ബർ തോട്ടത്തിൽ കയറി നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഏരൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏരൂർ പോലീസ് സ്ഥലത്തെത്തി വിരൽ അടയാള വിദഗ്ധരെയും സയന്റിഫിക് ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു.
എങ്ക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു വേണ്ടി പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
പഞ്ചായത്ത് മെമ്പറും നാട്ടുകാരും പറയുന്നത് പ്രദേശവാസി അല്ലെന്നും യാതൊരുവിധത്തിലും പരിചയമില്ലെന്നുമാണ്.