കിഴക്കൻ മേഖലയിൽ മൈക്രോഫിനാൻസ് മാഫിയ പിടിമുറുക്കുന്നു , നടപടികളില്ലാതെ അധികൃതർ. കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളിലാണ് മൈക്രാഫിനാൻസിന്റെ പല പേരുകളിലായി പല എജന്റുകൾ ആളുകൾക്ക് ലോൺ നൽകികൊണ്ടിരിക്കുന്നത്. ഈ ലോണുകളിൽ എത്തിപെടുന്നവർ വലിയ കുരുക്കുകളിലാണ് പിന്നീട് എത്തുന്നത്. കഴിഞ്ഞ ദിവസം കടയ്ക്കലിൽ അശ്വതി എന്ന യുവതിയ്ക്ക് മൈക്രാഫിനാൻസ് ജീവനകാരിൽ നിന്നും ലോൺ തുക അടയ്കാത്തതിനാൽ ക്രൂരമായ അക്രമത്തിന് ഇരയായത്. മാസങ്ങൾക്ക് മുമ്പ് കടയ്ക്കൽ ദർപ്പക്കാട് ഇവരുടെ നിരന്തരമുള്ള ശല്യത്തെ തുടർന് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു . ഇങ്ങനെ ഇവരുടെ ക്രൂരമായ അക്രമത്തിന് നിരവധി ആളുകൾ ഇരയായിട്ടുണ്ട്.ഈ സമയങ്ങളിൽ പൊതു ജനങ്ങൾ വലിയ കോലാഹലങ്ങൾ നടത്തുമ്പോൾ നടപടി എടുക്കുമെന്ന വാക്കിൽ ഒതുക്കി ഒരു നടപടിയും സ്വീകരിക്കാതെ തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ് പൊലീസ് അധികൃതർ. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായ യുവതിയുടെ പരാതി പിൻവലിക്കണമെന്ന് ആവിശപ്പെട്ട് ഇവർക്ക് വേണ്ടി ഒത്തുതീർപ്പ് നാടകം കളിച്ചെന്ന് യുവതി ആരോപിച്ചിരുന്നു. കിഴക്കൻ മേഖലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് മൈക്രാഫിനാൻസ് ജീവനകാർക്കെതിരെ ആളുകൾ പരാതി നൽകിരുന്നത് . ഇവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുന്ന രീതി അല്ലാതെ യാതൊരു മുൻ നടപടികളും സ്വീകരികാത്ത നിലയിലാണ് പൊലീസ് അധികൃതർ. ഈ മാഫിയകൾ ലോണുകൾ ഗ്രൂപ്പുകളായി നൽകുമെന്ന വ്യവസ്ഥയിൽ വീട്ടമ്മമ്മാരെ സമീപിച്ചാണ് വലിയ മോഹങ്ങൾ വാക്ന്താനങ്ങൾ നൽകി ഇവരെ കബിളിപ്പിക്കുന്നത്. എടുക്കുന്ന തുകകൾ 80 ശതമാനം ഇവർക്ക് നൽകുകയും പിന്നെ ഇവർ പറയുന്ന ഉപകരങ്ങൾ വാങ്ങുകയും ചെയ്യണം ഈ വ്യവസ്ഥയിലാണ് ആഴ്ച പിരിൽ ചെറിയ തുക മുതൽ ലക്ഷങ്ങൾ ഈ മൈക്രാഫിനാൻസ് എജന്റുമാർ നൽകി വരുന്നത്. ഈ ലോൺ തുക വഴി പല കമ്പനികളുടെ വീട്ടുപകരങ്ങൾ ഇവർ ഈ വീട്ടമ്മന്മാരെ അടിച്ചേൽപ്പിച്ച് അത് വഴി അതും കച്ചവടം നടത്തി വരികയാണ്. ഫീൽഡ് സ്റ്റാഫുകളിലായി വീടുകളിൽ എത്തുന്നത് അധികവും വനിത ജീവനകാരാണ് ഈ മാഫിയകൾ ഇര യാക്കുന്നതും വനിത ജീവനക്കാരെയാണ് . തുക മുടങ്ങിയാൽ വീടുകളിൽ ഇരുന്ന് തുക കൈ പറ്റുക എന്നതാണ് ജീവനകാർക്ക് ഉള്ള ഈ മാഫിയകളുടെ നിർദ്ദേശം. വീടുകളിൽ ലോൺ തുക മുടങ്ങിയാൽ ഈ ജീവനകാർ ഉച്ചത്തിൽ ബളഹം വെയ്ക്കുകയും അപവാധം പറയുന്നതും പതിവ് ശൈലിയാണ്. അടവ് മുടങ്ങാതെ തുകകൾ പല മൈക്രാഫിനാൻസ് കമ്പനികളിലും പൂർണമായും അടച്ച് തീർത്താലും ഇവരുടെ മേലുള്ള ബാധ്യതകൾ ഈ മാഫിയകൾ ഉടനടി പിൻവലിച്ച് നൽകാറില്ല. ഇത് കാരണം ഇവരുടെ രേഖകൾ ഉപയോഗിച് പിന്നീട് മറ്റ് ബാങ്കുകളിൽ നിന്നും മറ്റ് തുകകൾ എടുക്കുവാൻ കഴിയാത്ത നിലയിലാണ്. ഇത് ചൂണ്ടികാട്ടി പല പ്പോഴും ഈ ഓഫീസുകൾക്ക് മുന്നിൽ തർക്കം പതിവാണ്. ദിവസേന പെരുകി വരുന്ന ഈ മൈക്രാഫിനാൻസ് മാഫിയകൾക്ക് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ നിരവധി ജീവനുകൾ ഇനിയും പൊലിയും
വീട്ടമ്മമ്മാരെ നോട്ടമിട്ട് , കിഴക്കൻ മേഖലയിൽ മൈക്രോഫിനാൻസ് മാഫിയ പിടിമുറുക്കുന്നു , നടപടികളില്ലാതെ അധികൃതർ
Subscribe
Login
0 Comments
Oldest


