നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഓഹരി ഉടമകളുടെ എണ്ണം ആയിരമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 2 മുതൽ മാർച്ച് 31 വരെ അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ചു. ഈ കാലയളവിൽ 2000 രൂപ അടച്ച് അംഗങ്ങളാകുന്നവർക്ക് നബാർഡ് വിഹിതമായി 2000 രൂപയുടെ ഇക്വിറ്റി ഷെയർ കൂടി ലഭിക്കും. നിലവിലെ ഓഹരി ഉടമകൾക്ക് ഓഹരി വർദ്ധിപ്പക്കുന്നതിനും അവസരമുള്ളതായി കമ്പനി ചെയർമാൻ അറിയിച്ചു. കമ്പനിയുടെ മൂന്നാമത് വാർഷിക പൊതുയോഗമാണ് അംഗത്വ ക്യാമ്പയിന് അംഗീകാരം നൽകിയത്.

കമ്പനിയുടെ വാർഷിക വിറ്റുവരവ് ഒരു കോടിയായി ഉയർത്തുക, പ്രകൃതി എക്കോ ഷോപ്പ് പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കുക, അഗ്രി ബിസിനസ്സ് വാൻ സർവ്വീസ് ആരംഭിക്കുക, പത്ത് മാതൃകാ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുക, കർഷക സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുക, കാർഷിക വിപണന മേളകൾ സംഘടിപ്പിക്കുക, സോഷ്യൽ മീഡിയ വഴി കൃഷിവാർത്താ ചാനൽ ആരംഭിക്കുക, തരിശുരഹിത നെൽകൃഷിക്ക് നിറകതിർ പദ്ധതി നടപ്പിലാക്കുക, മൂല്യവർദ്ധിത ഉൽപ്പന്ന യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ വാർഷിക കർമ്മ പദ്ധതിയ്ക്ക് പൊതുയോഗം അംഗീകാരം നല്കി. കമ്പനി ചെയർമാൻ ജെ.സി. അനിൽ അധ്യക്ഷത വഹിച്ചു. കുമ്മിൾ ഗ്രാമപഞായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഷെയർ സർട്ടിഫിക്കറ്റ് വിതരണം ഡോ.നടയ്ക്കൽ ശശി നിർവ്വഹിച്ചു. പി.ഡി.എസ് കോർഡിനേറ്റർ ജി.എസ്. പ്രസൂൻ, കെ.എഫ്.പി.സി ഡയറക്ടർമാരായ കെ.രാജേന്ദ്രൻനായർ, എസ്.ജയപ്രകാശ്, സി.പി. ജസിൻ, എസ്.വിജയകുമാരൻ നായർ, എം. ഗോപാലകൃഷ്ണപിള്ള, കെ.ഓമനക്കുട്ടൻ, മനോജ് കുഞ്ഞപ്പൻ, റജീന ബീഗം, എസ്.സുരേന്ദ്രൻ, സന്തോഷ് വളവുപച്ച, കെ.ജി.വിജയകുമാർ തുടങ്ങിയർ പങ്കെടുത്തു. സി.ഇ.ഒ മുന്ന മുഹമ്മദ് സുഹൈൽ നന്ദി പറഞ്ഞു.
Your blog is a true hidden gem on the internet. Your thoughtful analysis and engaging writing style set you apart from the crowd. Keep up the excellent work!