6700 ൽ അധികം തൊഴിലവസരങ്ങളുമായി മെഗാ തൊഴിൽ മേള കൊട്ടാരക്കരയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

വിജ്ഞാന കേരളം ജില്ലാ തല മെഗാ തൊഴിൽത്ത് മേള കൊട്ടാരക്കരയിൽ ഫെബ്രുവരി 7നു

6,700-ലധികം തൊഴിൽ അവസരങ്ങൾ

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകർക്കായി മെഗാ തൊഴിൽ മേളയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വിർച്വൽ തൊഴിൽ മേളയും നേരിട്ട് ഉള്ള ഇന്റർവ്യൂ യും 2026 ഫെബ്രുവരി 7ന് സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്കായി 65000-ലധികം തൊഴിൽ അവസരങ്ങളാണ് ജോബ് ഫെയറിലൂടെ ലഭ്യമാക്കുന്നത്. തൊഴിൽ മേളയുടെ പ്രധാന വേദിയായസെന്റ് ഗ്രിഗോരിയസ് കോളേജ് കൊട്ടാരക്കര യിൽ ആണ് വിപുലമായ ഇന്റർവ്യൂ സൗകര്യം ഒരുക്കിയിരിക്കുന്നത്.മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാരിന്റെ DWMS പോർട്ടൽ മുഖേന ജോലികൾക്കു അപേക്ഷ സമർപ്പിക്കാം. ജില്ലയ്ക്കു പുറത്തു താമസിക്കുന്ന കൊല്ലം ജില്ലക്കാർക്ക് തങ്ങൾ താമസിക്കുന്ന ജില്ലകളിലെ കേന്ദ്രങ്ങളിലും ഇന്റർവ്യൂ നു ഹാജരാകാവുന്നതാണ്.
പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 1786-ലധികം എൻട്രി ലെവൽ അവസരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ളവർക്ക് നിർമ്മാണം, ഇലക്ട്രിക്കൽ, മെക്കാനിക്കൽ മേഖലകളിലായി 40814-ത്തിലധികം ഒഴിവുകളും ‘Earn While You Learn’ മോഡലിൽ തയ്യാറാക്കിയിട്ടുള്ള അവസരങ്ങളും ഡിപ്ലോമധാരികൾക്കായി 15325-ത്തിലധികം സ്കിൽ അടിസ്ഥാനമാക്കിയ തൊഴിൽ അവസരങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ബിരുദധാരികളായ (നോൺ-ടെക്നിക്കൽ) ഉദ്യോഗാർത്ഥികൾക്കായി ഫിനാൻസ്, സെയിൽസ്, സർവീസ്, മാനേജ്മെന്റ് മേഖലകളിലായി 5498-ത്തിലധികം ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെക്നിക്കൽ ബിരുദധാരികൾക്കായി സോളാർ, BIM, ഡിസൈൻ തുടങ്ങിയ മേഖലകളിലായി 2470-ലധികം അവസരങ്ങളും ഹെൽത്ത്കെയർ പ്രൊഫഷണലുകൾക്കായി 500ലധികം തൊഴിൽ അവസരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഉദ്യോഗാർത്ഥികൾക്കായി 17ലധികം സീനിയർ സ്പെഷ്യലിസ്റ്റ്, ടീം ലീഡർ ഒഴിവുകളും ജോബ് ഫെയറിൽ ഒരുക്കിയിട്ടുണ്ട്.
പ്രായമായവരും ഓൺ‌ലൈൻ / ഓഫ് ലൈൻ പ്ലാറ്റ്‌ഫോമിലൂടെ സജ്ജീകരിച്ചിരിക്കുന്നസ്വന്തം താമസസ്ഥലങ്ങളുള്ള ഉദ്യോഗാർത്ഥികൾക്ക് എളുപ്പത്തിൽ പങ്കെടുക്കാനും വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും അവസരം ലഭിക്കും. ബിസിനസ്സ് സ്ഥാപനlവിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ തങ്ങളുടെ താമസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് ഫെയർ മുഖേനയും, തങ്ങളുടെ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ മുഖേനയും ലഭ്യമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x