വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയായ സുജാതയെ കബളിപ്പിച്ചു വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ! ആയൂർ ജവാഹർ സ്കൂൾ ജംഗ്ഷനിലാണ് സംഭവം.
പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇവരെ കബളിപ്പിച്ചത്. വഴിയോരക്കച്ചവടം നടത്തി ജീവിക്കുന്ന സുജാത ആയൂർ മേഖലയിലാണ് ലോട്ടറി കച്ചവടം നടത്തുന്നത്. 5000 രൂപയുടെ ലോട്ടറി അടിച്ചു എന്നും
പണം നൽകണമെന്നും ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. വ്യാജ ടിക്കറ്റ് കാണിച്ചായിരുന്നു തട്ടിപ്പ്.
കാക്കി പാൻ്റ് ധരിച്ച വ്യാജ ഉദ്യോഗസ്ഥൻ 2500 രൂപയുടെ ലോട്ടറിയും 2500 രൂപയും കൈക്കലാക്കിയാണ് കടന്നു കളഞ്ഞത് ഇയാൾ അഞ്ചൽ മേഖലയിലേക്ക് ബൈക്കിൽ കടന്നു കളഞ്ഞതാണ് സുജാത പറയുന്നത് .
അഞ്ചൽ പോലീസ് കേസെടുത്തു
ആയൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയെ കബളിപ്പിച്ചു
Subscribe
Login
0 Comments
Oldest