fbpx

ആര്യൻകാവ് ചെക്ക്പോസ്റ്റിന് സമീപം വൻ രാസലഹരി വേട്ട;ചിതറ സ്വദേശികൾ പിടിയിൽ

L/O ADGP M R അജിത്കുമാർ IPS ന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.K M സാബു മാത്യു IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ കൊല്ലം ജില്ലാ അതിർത്തിയായ ആര്യൻകാവ് ചെക്ക് പോസ്റ്റിന് സമീപം വച്ച് ബാംഗ്ലൂർ നിന്നും കാർ മാർഗം കൊണ്ടുവന്ന 25 gm MDMA സഹിതം 3 പേരെ കൊല്ലം റൂറൽ DANSAF ടീമും തെന്മല SHO യുടെ നേതൃത്വത്തിലുള്ള തെന്മല പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി MDMA, കഞ്ചാവ് തുടങ്ങിയ മാരക മയക്കു മരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതികളെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കൊല്ലം റൂറൽ പോലീസ് മേധാവി ശ്രീ. സാബു മാത്യു IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്

ആര്യൻകാവ് ചെക്ക് പോസ്റ്റിൽ വച്ച് ചിതറ കല്ലുവെട്ടാൻകുഴി ഷൈമാ മൻസിലിൽ നവാസ് മകൻ 26 വയസ്സുള്ള മുഹമ്മദ് അനസ്, ചിതറ മുള്ളിക്കാട് KP ഹൌസിൽ കബീർ മകൻ 24 വയസ്സുള്ള മുഹമ്മദ് അസ്‌ലം, ചിതറ കല്ലുവെട്ടാൻകുഴി ഹൈദർ മൻസിലിൽ നൗഷാദ് മകൻ 29 വയസ്സുള്ള ഹൈദരലിഎന്നിവരെ 26:08gm MDMA ആയി കൊല്ലം റൂറൽ DANSAF SI മാരായ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക് പോലീസ്‌കാരായ സജുമോൻ, ദിലീപ്, അഭിലാഷ് വിപിൻ ക്ലീറ്റസ് എന്നിവരും തെന്മല SHO പുഷ്പകുമാറിന്റെ നേതൃത്വത്തിൽ തെന്മലsi പ്രജീഷ് ഉം പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ മുഹമ്മദ്‌ അനസ്, മുഹമ്മദ് അസ്‌ലം എന്നിവരെ ഒരു മാസം മുൻപ് കഞ്ചാവുമായി കടയ്ക്കൽ പോലീസ് പിടികൂടി കേസ് എടുത്തിരുന്നു. പോലീസ് പരിശോധനയ്ക്കായി തടഞ്ഞു നിർത്തുമ്പോൾ സ്ഥിരമായി പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പോലീസിനെ പ്രതിരോധത്തിൽ ആക്കാൻ ശ്രമിച്ചു വരികയായിരുന്നു പ്രതികൾ.

.

ഒരു മാസത്തിനു അകത്തു വച്ചു ഒന്നും രണ്ടും പ്രതികളെ si ജ്യോതിഷ് കടയ്ക്കൽ ps ൽ പരിധിയിൽ വച്ചു ട്രാൻസ്ഫർ ആയി വന്ന ദിവസം തന്നെ കഞ്ചാവ് ആയി പിടിച്ചിരുന്നു. രണ്ടാം പ്രതി അസ്സലാം ഒന്നര വർഷം മുൻപ് കടയ്ക്കൽ ps യിലെ mdma കേസിലെ പ്രതിയും എക്സിസ് പിടിച്ച 25kg കഞ്ചാവ് കേസിലെ പിടികിട്ടാ പുള്ളിയും ആയിരിക്കവേ ടി si തന്നെ ആണ് പിടിച്ചിരുന്നതും അസ്‌ലം ജയിലിൽ നിന്ന് രണ്ടു വർഷത്തിന് ശേഷം ഇറങ്ങി വീണ്ടും ഒരു മാസം ആയപ്പോൾ തന്നെ ആണ് mdma കേസിൽ പ്രതി ആകുന്നത് ഒന്നും രണ്ടും പ്രതികൾ നിരവധി കഞ്ചാവ് കേസിലെ പ്രതികൾ ആണ്.കൊല്ലം ജില്ലയിൽ കടയ്ക്കൽ ചിതറ ചടയമംഗലം മേഖലയിൽ വൻ തോതിൽ കഞ്ചാവ് MDMA വിൽക്കുന്ന സംഘത്തെ ആണ് റൂറൽ DANSAF ടീം പിടികൂടിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x