നാടിന് അഭിമാനമാണ് കടയ്ക്കൽ സ്വദേശി മനു മണികണ്ഠൻ. തിരുവനന്തപുരത്തെ റഷ്യൻ യൂത്ത് ക്ലബിന്റെ ജനറൽ സെക്രട്ടറി കൂടി ആയിട്ടുള്ള മനുവിന്
റഷ്യയിൽ നടക്കുന്ന സെന്റ് പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു പ്രതിനിധി ആയിരുന്നു മനു മണികണ്ഠൻ.
എല്ലാ വർഷവും വേൾഡ് എക്കണോമിക് ഫോറം നടത്തി വരാറുണ്ട് . ഇതിന് ബദലായാണ് റഷ്യയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് എക്കണോമിക് ഫോറം നടത്തി വരുന്നത് .
റഷ്യയുമായി നല്ല ബന്ധമുള്ള 65 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് സമ്മേളനത്തിന് ക്ഷണിക്കുന്നത്. ഓരോ രാജ്യത്തുനിന്നും ഒരു പ്രതിനിധിയെ ആണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തം റഷ്യൻ എംബസിക്കാണ്. യൂത്ത് ലീഡർഷിപ്പ് നെസ്റ്റ് ജനറേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് മനു മണികണ്ഠൻ.
രാഷ്ട്രത്തലവൻമാർ, അംബാസഡർമാർ, രാഷ്ട്രീയ നേതാക്കൾ, 65 രാജ്യങ്ങളിലെ പ്രമുഖ വ്യവസായികൾ എന്നിവർക്ക് സംവദിക്കാൻ വേദിയൊരുക്കിയ ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനാണ് . ജൂൺ 14 മുതൽ ജൂൺ 17 വരെ സെന്റ് പീറ്റേഴ്സ്ബർഗിലാണ് ഇത് നടന്നത്.