കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മനോജിന്റെ നിർധനകുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് ജോലി ലഭ്യമാക്കണമെന്നും, ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും സംഘടിപ്പിച്ചു.
കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ എം ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർവൈഎഫ് ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ കിഴുനില, പഞ്ചായത്തംഗം കുമ്മിൾ ഷമീർ, യൂത്ത് കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് സുരേഷ്, ഷാനവാസ് മുക്കുന്നം എന്നിവർ സംസാരിച്ചു

