മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിലെ 3 ഏക്കർ നിലം ഏറ്റെടുത്തു നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം.
4.11.2023 ശനിയാഴ്ച കുമ്മിൾ കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു.
അഗ്രികൾച്ചറൽ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് കുമാർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് ശ്രീ. അനൂപ്, ഗ്രന്ഥശാല പ്രവർത്തകർ, പാടശേഖരസമിതി കൺവീനർ ശ്രീ. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു.

