വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ ഒറീസ്സയിൽ നിന്നും കടത്തികൊണ്ടുവന്ന 3 കിലോയോളം കഞ്ചാവുമായി സ്ഥിരം കുറ്റവാളിയായ നാവായിക്കുളം സ്വദേശി വിജയമോഹനൻ നായരെ അറസ്റ് ചെയ്ത് കേസെടുത്തു. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ മനസ്സിലാക്കിയായിരുന്നു അറസ്റ്റ്.

എക്‌സൈസ് ഇൻസ്‌പെക്ടറെക്കൂടാതെ എക്‌സൈസ് സൈബർ സെൽ ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് വിജയകുമാർ, സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ പ്രിൻസ്, രാഹുൽ, ദിനു, പ്രവീൺ, അരുൺ രാജ്, നിഖിൽ രാജ് (സൈബർ സെൽ) എന്നിവർ പങ്കെടുത്തു



