ചടയമംഗലത്ത് MDMA യും കഞ്ചാവും ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കളുമായി മടവൂർ സ്വദേശി പിടിയിൽ.
ഷമീർ (34) ആണ് പിടിയിലായത് .
കൊട്ടാരക്കര dyspയുടെ നിർദേശാനുസരണമാണ് ചടയമംഗലം CI ഉൾപ്പെടെ ഉള്ളവർ പരിശോധന നടത്തിയത്. ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലാണ് കൈതോട് വച്ച് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ ഇരുചക്ര വാഹനപരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
1.06 ഗ്രാം MDMA യും 7.5 ഗ്രാം കഞ്ചാവും പ്രതിയുടെ പക്കൽ നിന്നും പിടികൂടി.
കുഴൽപ്പണം മോഷണം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ് പിടിയിലായ ഷമീർ.


