വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി.
പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.