മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേ രം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹ നരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജ യരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളി ക്കും. പുതിയ ശബരിമല, മാളികപ്പുറം മേ ൽശാന്തിമാരുടെ അഭിഷേക ചടങ്ങുകൾ ഇന്നു രാത്രി സന്നിധാനത്തു നടക്കും.
മൂവാറ്റുപുഴ ഏനാനല്ലൂർ പൂത്തില്ലത്ത് മനയി ൽ പി.എൻ. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേൽശാന്തിയായും ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതി രിയെ മാളികപ്പുറം ക്ഷേത്രം മേൽശാന്തിയാ യും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സന്നിധാനത്തേക്ക് ആനയിക്കും.
വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും.