ഇളമാട് ആക്കൽ പാറവിള പുത്തൻ വീട്ടിൽ 26 വയസുകാരൻ മഹേഷിനെയാണ് കൊട്ടാരക്കര അതിവേഗ കോടതി ശിക്ഷിച്ചത്.
2021 ലെ പരാതിയിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത് . പ്രണയം നടിച്ച് തുടർച്ചയായി നാല് വർഷം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി.
2017 മുതൽ ഇയാൾ 13 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് ഈ പെൺകുട്ടിയെ ഒഴിവാക്കി ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് കൊട്ടാരക്കര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് . പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.