മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോൺഗ്രസ് ചിതറ മണ്ഡലം കമ്മിറ്റിയും സംയുക്തമായി വട്ടമുറ്റം വാർഡിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും കാൻസർ ബാധിതർക്കും ഓണകിറ്റ് വിതരണം നടത്തി.
ചിതറ ഗ്രാമപഞ്ചായത്ത് അംഗം അൻസാർ തലവരമ്പിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോകുൽ കിഴക്കുംഭാഗം, നൗഫൽ, ഷെഫീക് ബൗണ്ടർമുക്ക്, സുനി, ഷിബു, ഷൈജു , ഹരിദാസ് തലവരമ്പ് തുടങ്ങിയവരുടെ സാനിധ്യത്തിലാണ് ഓണകിറ്റ് വിതരണം നടത്തിയത്.