മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനു കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മഹാത്മാ പുരസ്‌കാരം ചടയമംഗലം ബ്ലോക്കിലെ കുമ്മിൾ പഞ്ചായത്തിന് ലഭിച്ചു. ഇത് നാലാം തവണയാണ് മഹാത്മാ പുരസ്‌കാരം ലഭിക്കുന്നത്. 2016-2017,2017-2018,2020-2021 സാമ്പത്തിക വർഷങ്ങളിൽ കുമ്മിൾ പഞ്ചായതിനായിരുന്നു പുരസ്‌കാരം . 2024-25 സാമ്പത്തിക വർഷം 1610 കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും. ശരാശരി 83.43 തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കുകയും ചെയ്തു . 1095 കുടുംബങ്ങൾക്ക് 100 തൊഴിൽ നൽകി. 5.50 കോടി രൂപ ചിലവഴിച്ചു.
തെഴിലാളികൾക്ക് കൃത്യ സമയത്ത് വേതനം അയക്കുന്നതിൽ 100 ശതമാനം ആയിരുന്നു. സാധന ഘടകം ചെലവഴിച്ചത് 70.36 ലക്ഷം രൂപയാണ്. 1730 തൊഴിലാളികൾക്കു ജോലി നൽകി.
കൂടാതെ തൊഴിലാളികളുടെ ഹാജർ നില NMMS മുഖേന രേഖപെടുത്തുന്നതിൽ 100 ശതമാനം ആയിരുന്നു. പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് തൊഴിൽ കൊടുത്ത ശതമാനം 82 ആണ്.
മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുമ്മിൾ പഞ്ചായത്തിൽ ആകെ അഞ്ച് ജീവനക്കാർ ആണ് തൊഴിൽ ചെയ്യുന്നത്. AE ഷിനു, ഓവർസീർ മാരായ സൈജു, പുണ്യ , AITA മാരായ മനോജ് എസ്, രമ്യ എസ് എൽ എന്നിവരുടെ മികവാർന്ന പ്രവർത്തനമാണ് പഞ്ചായത്തിന് നാലാം തവണയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
മഹാത്മാ പുരസ്‌കാരം നാലാം തവണയും കുമ്മിൾ ഗ്രാമ പഞ്ചായത്തിന്
Subscribe
Login
0 Comments
Oldest


