ഇടപ്പണ ഗവൺമെന്റ് ട്രൈബൽ എൽപിഎസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചരിപ്പ വനസംരക്ഷണ സമിതി വനമഹോത്സവത്തിന്റെ ഭാഗമായി വനത്തിനുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി. അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത് പി അരളീവനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി എസ് എസ് പ്രസിഡന്റ് എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു.

വിഎസ് സെക്രട്ടറി ജയരാജ് സ്വാഗതം പറയുകയും ചിതറ കൃഷിഓഫീസർ ജോയ് വിഷയാവദരണം നടത്തി കൃഷി അസിസ്റ്റന്റ് റിനു അധ്യാപികമാരായ അശ്വതി, രാരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കാടിനുള്ളിൽ നിന്നും ഫലങ്ങളും മലഞ്ചരക്കുകളും ശേഖരിക്കുന്നതിനായി വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതാണ് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണമെന്ന് വാർഡ് മെമ്പർപ്രിജിത്ത് പി അരളീവനം പറഞ്ഞു.