കടയ്ക്കൽ:മാർക്ക്ലിസ്റ്റ് തിരുത്തലും വ്യാജരേഖ നിർമ്മാണവും SFI യുടെ കുലത്തൊഴിലായി മാറിയെന്ന് KSU. നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ച മുൻ SFI നേതാവ് സെമീഖാനെ കഴിഞ്ഞ ദിവസമാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹതെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ വ്യാജരേഖ ചമയ്‌ക്കുവാൻ പ്രതിക്ക് സഹായം ചെയ്തവരെയോ പിടികൂടാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുവാൻ കോടതിയിൽ നിന്നും പോലീസ് കസ്‌റ്റഡിയിൽ വാങ്ങാത്തതും ഇതുമൂലമാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി. ഈ തട്ടിപ്പ് സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് SFI -യുടെ നേതാക്കൾ ആയത് കൊണ്ട് പോലീസ് അന്വേഷണം കാര്യക്ഷമമല്ല.
നീറ്റ് പരീക്ഷയുടെ പേരിൽ കൃത്രിമ രേഖ ഉണ്ടാക്കിയതിനാണ് മടത്തറയിൽ നിന്ന് ഇപ്പോൾ ഡി.വൈ.എഫ്.ഐ മടത്തറ മേഖല കമ്മിറ്റി അംഗവും മുൻ എസ്.എഫ്.ഐ നേതാവുമായ സെമിഖാൻ അറസ്റ്റിൽ ആയിരിക്കുന്നത്.
2021-22ലെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ തുതുടർ പഠന യോഗ്യതക്കായി സ്കോർഷീറ്റിൽ കൂടുതൽ മാർക്കും റാങ്കും നേടിയതായി കൃത്രിമരേഖ തയ്യാറാക്കുകയായിരുന്നു. 468 മാർക്ക് ഉണ്ടെന്നും തുടർ പഠനത്തിന് അഡ്മിഷൻ കിട്ടുന്നില്ലെന്നും കാണിച്ച് സെമിഖാൻ ഹൈക്കോടതിയിൽ കേസ് നൽകി. കോടതി നാഷനൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും സംഭവത്തിൽ റൂറൽ എസ്.പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. ഇതേതുടർന്ന് നടന്ന അന്വേഷണത്തിൽ സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു.
ഹൈക്കോടതി ഇടപെട്ടത് മൂലമാണ് കൂടുതൽ നാടകീയത ഇല്ലാതെ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഇദ്ദേഹത്തിൻറെ മാർക്ക് ലിസ്റ്റ് കൂടി പരിശോധിച്ച് സത്യാവസ്ഥ പൊതുജനങ്ങളെ അറിയിക്കുവാൻ SFI സംസ്ഥാന പ്രസിഡന്റ് ആർഷോ തയ്യാറാകണമെന്നും കെ.എസ്.യു പരിഹസിച്ചു.
പിണറായി ഭരണത്തിന് കീഴിൽ കേരളത്തിൽ എസ്.എഫ്.ഐ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ അമ്പേഷിക്കുവാൻ പ്രത്യേക സംഘത്തെ സർക്കാർ നിയമിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. മടത്തറയിലെ വ്യാജരേഖ ചമയ്ക്കലിന് സമീഖാന് സഹായം ചെയ്തവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ ലിവിൻ വേങ്ങൂർ അറിയിച്ചു..