2 കിലോ കഞ്ചാവുമായി മടത്തറ സ്വദേശികളായ രണ്ടു യുവാക്കൾ കോയമ്പത്തൂരിൽ പിടിയിലായി.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മയക്കുമരുന്നും മറ്റു നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നത് തടയുന്നതിനായി റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ട്രെയിൻ നമ്പർ 22644 പാറ്റ്ന ഇ ആർ എക്സ്പ്രസിൽ നിന്ന് 2കിലോ
കഞ്ചാവുമായി മടത്തറ കാരറ തടത്തിൽ വീട്ടിൽ ,കണ്ണനെന്നു വിളിക്കുന്ന അബീഷ് (32) തുമ്പമൺതൊടി അശ്വതി ഭവനിൽ അശ്വിൻ(22) എന്നിവരെ NDPS 42 ആം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്തത്.
അബീഷ് മുൻപും നിരവധി തവണ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഘലയിൽ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവും, മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അബീഷ് കുറേക്കാലമായി എക്സൈസിൻ്റേയും പോലീസിൻ്റേയും നിരീക്ഷണത്തിലായിരുന്നു. പ്രതികൾ കോയമ്പത്തൂർ സബ് ജയിലിൽ റിമാൻഡിലാണ് .