ചിതറ :പുതിയ വിദ്യാർത്ഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിതറ എന്ന ഗ്രാമത്തിലെ പ്രശസ്തമായ കലാലയമാണ് ഗവ. എൽപിഎസ് ചിതറ . കലാലയത്തിലെ ഓരോ കെട്ടിടങ്ങളും ബ്ലോക്കുകളായി തിരിക്കുകയും . ഓരോ ബ്ലോക്കിലും കടയ്ക്കൽ വിപ്ലവത്തിന്റെ ഓർമ പെടുത്തലുകളും ചർത്തിയിരിക്കുന്നു
കടയ്ക്കൽ വിപ്ലവത്തിൽ നിർണായക പങ്കുവഹിക്കുകയും വീരപുരുഷനായി കരുതപ്പെടുകയും ചെയ്ത ഫ്രാങ്കോ രാഘവനാണ് ബ്ലോക്കുകളിലൊന്ന്. അതുപോലെ ഭാവിതലമുറയ്ക്ക് മാതൃകയായി ആഘോഷിക്കപ്പെടുന്ന കാളിയമ്പിയുടെ പേരിൽ മറ്റൊരു ബ്ലോക്കും.

സ്‌കൂൾ അതിന്റെ സമ്പന്നമായ ചരിത്രത്തിൽ അഭിമാനിക്കുന്നതോടൊപ്പം എല്ലാ വിദ്യാർത്ഥികൾക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് വിദ്യാലയം പ്രതിജ്ഞാബദ്ധമാണ്. അതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ടീം ചുവട്


