ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ;
കഴിഞ്ഞ ദിവസമാണ് കരടി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞത്
കാൽപ്പാടുകൾ സ്ഥീരികരിച്ച് വനം വകുപ്പ്.
പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശം
ഇലവിൻകോണം ഭാഗത്ത് കരടിയെ കണ്ടതായി നാട്ടുകാർ.
നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചതിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥീരികരിച്ചു.
തുടർന്ന് മേഖലയിൽ നിരീക്ഷണത്തിനായി ക്യാമറ ട്രാപ് സ്ഥാപിച്ചു.
പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഫീസറുടെ നേതൃത്വത്തിൽ വനപാലകരും, ആർ ആർ റ്റി അംഗങ്ങളും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കരടിയുടെ കാൽപ്പാടുകൾ കണ്ട മേഖലയിലൂടെയും, സമീപ വന പ്രദേശങ്ങളിലൂടെ യുമുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കരടിയെ കണ്ടാൽ പ്രകോപ്പിയ്ക്കാതെ വന പാലകരെ അറിയിയ്ക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.