കടയ്ക്കൽ ത്രിവേണി ബേക്കറിയിൽ നിന്നുളള മാലിന്യമാണ് വട്ടമുറ്റം വാർഡിലെ തലവരമ്പ് സൊസൈറ്റി മുക്ക് റോഡിൽ തളളിയത്.
ചിതറ വട്ടമുറ്റം വാർഡിലെ ബൗണ്ടർ മുക്കിന് സമീപം ആണ് മാലിന്യം നിക്ഷേപിച്ചത് . ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വാർഡ് മെമ്പർ സിന്ധുവിനെ വിവരം അറിയിച്ചു.
മെമ്പർ സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിച്ചു
സ്ഥലത്ത് എത്തിയ പോലീസ് വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി
പോലീസ് കേസെടുത്ത് വാഹനം കോടതിക്ക് കൈമാറും എന്നാണ് പറയുന്നത് .
മറ്റൊരു വാഹനം എത്തിച്ച് മാലിന്യം ഇവിടെ നിന്ന് നീക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .തുടർന്ന് മാലിന്യം ഇവിടെ നിന്ന് നീക്കാൻ ത്രീവേണി ഹോട്ടൽ ഉടമയോട് പോലീസ് പറഞ്ഞിട്ടുണ്ട്.
മാലിന്യം നീക്കാതെ സംഭവ സ്ഥലത്ത് നിന്ന് പോകില്ല എന്ന നിലപാടിലാണ് വാർഡ് മെമ്പറും നാട്ടുകാരും.