കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു

കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു.14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി പരിശീലനം ലഭിച്ച വോളണ്ടിയർമാർ വഴി നടത്തി, ജനുവരി 20 ന് സമാപിക്കും. പുതിയതായി കുഷ്ഠരോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ: ആർ. ലതാ ദേവി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ലെപ്രസി ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയും കൂടിയായ ഡോ : ശ്രീഹരി എ. ആർ വിഷയ അവതരണം നടത്തി. ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : രാകേഷ് എസ്. ആർ ജനപ്രതിനിധികളായ അഡ്വ : കെ അനിൽകുമാർ, അഡ്വ : സോമരാജൻ പിള്ള, അഭിരാമി അശോകൻ, ഷൈമ, നസീബ് റഹ്മാൻ, അനീഷ്, അഖിൽ ശശി, ജമീല ബീവി, സനോഫർ ആരോഗ്യവകുപ്പ് പ്രതിനിധികളായ ഡോ : ശാരിക ബൈജു റ്റി. എ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് എ കൃതജ്ഞതയും രേഖപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
soicauxsmbkubet
soicauxsmbkubet
1 hour ago

Looking for some Soicauxsmb Kubet tips? This site might be helpful! I found soicauxsmbkubet to be useful for predictions, but always do your own research too! Nothing is a guarantee! Good luck, and have fun: soicauxsmbkubet

error: Content is protected !!
1
0
Would love your thoughts, please comment.x
()
x