ചിതറ: ചിതറ പഞ്ചായത്ത് പുതുശേരി വാർഡിൽ ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ ചേർന്ന് മാതൃകാപരമായ പ്രവർത്തനത്തിലൂടെ മുന്നോട്ട് വരികയാണ്. വാർഡിനും പഞ്ചായത്തിനും സമൂഹത്തിനും മൊത്തത്തിൽ മാതൃകയാകാനുള്ള ശ്രമത്തിലാണ് സിപിഐ മതിര ലോക്കൽ കമ്മിറ്റി. പൊതുവഴികൾ തെളിച്ചമുള്ളതാക്കാൻ വിവിധ പദ്ധതികൾ മുഖേന വൈദ്യുതി പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അവ പെട്ടെന്ന് കേടാകുകയാണ്. സാധാരണ, രാഷ്ട്രീയ സംഘടനകൾ ഇത്തരം സംഭവങ്ങൾക്കെതിരെ പരാതികളും പ്രതിഷേധങ്ങളും രേഖപ്പെടുത്തും.
എന്നാൽ, സി.പി.ഐ പുതുശ്ശേരി ബ്രാഞ്ച് മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. വാർഡിലെ കീഴിലുള്ള വൈദ്യുത വിളക്കുകൾ കേടായ ഇടങ്ങളിൽ . പുതിയ ബൾബുകൾ ശേഖരിച്ച് പുതുശേരി വാർഡ് മെമ്പർ സിന്ധുവിന് കൈമാറുന്ന പദ്ധതിയുമായി മുന്നോട്ടു വരികയാണ് സിപിഐ പുതുശ്ശേരി ബ്രാഞ്ച് പദ്ധതിയുടെയുടെ ഉദ്ഘാടനം CPIM മതിര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പ്രഭാകരൻ പിള്ളയും സിപിഎം ലോക്കൽ കമ്മിറ്റി അംഗം സുധാകരനും ചേർന്ന് നിർവഹിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം ഷാജിയും ഈ ഉദ്യമത്തിൽ പങ്കാളിയാണ്.
ശ്രീജിത്ത് പുതുശ്ശേരി എഐവൈഎഫ് നേതാവ്.
സിപിഐ, സിപിഐഎം ബ്രാഞ്ച് അംഗങ്ങളായ സുനിൽ, മോഹനൻ, അനിൽ എന്നിവരും ഇതിന്റെ ഭാഗമാണ്.
സിഡിഎസ് ചെയർപേഴ്സൺ ആശയും പങ്കെടുത്തു.
പ്രാദേശിക പ്രസ്ഥാനത്തെ കൂടുതൽ തീവ്രതയോടെ ശക്തിപ്പെടുത്തുന്നതിനായി ഇത്തരം പ്രചാരണങ്ങൾ തുടർന്നും നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി അംഗം പുതുശേരി ഷാജി ചുവട് ന്യൂസിനോട് പറഞ്ഞു.