കഴിഞ്ഞ നവംബർ അഞ്ചിന് മണ്ട്രോതുരുത്ത് കായലിൽ മുങ്ങി മരിച്ച നിലയിൽ ആയിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലാൽ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മുങ്ങി മരിച്ചു എന്ന് തന്നെയാണ് പറയുന്നത് .
എന്നാൽ ഈ മരണത്തിൽ ദുരൂഹത ആരോപിക്കുന്നു കുടുംബം. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.
ലാൽ കൃഷ്ണയുടെ അമ്മ പറയുന്നത് ഇങ്ങനെ
മുട്ടിന് താഴെമാത്രമാണ് ലാൽ കൃഷ്ണൻ മുങ്ങി മരിച്ചിടത്ത് വെള്ളം ഉള്ളത് .
കേസ് അന്വേഷിച്ച പറവൂർ പോലീസും പറയുന്നത് അത് തന്നെയാണ് .
അവിടെ എങ്ങനെയാണ് ഒരാൾ മുങ്ങി മരിക്കുന്നത് എന്ന് അമ്മ ചോദിക്കുന്നു.
കേസ് അന്വേഷണം നടത്തിയ പറവൂർ പോലീസിൽ വിശ്വാസം ഇല്ല . കൃത്യമായി അന്വേഷണം നടത്തി മരണകാരണം വ്യക്തതയോടെ എന്താണ് നടന്നത് എന്ന് അറിയണം എന്ന് വീട്ടുകാർ പറയുന്നു.
മലന്ന് വെള്ളത്തിൽ ലാൽ കൃഷ്ണൻ വീഴുകയായിരുന്നു എന്ന് പറയുന്നു. ലാൽ കൃഷ്ണൻ ഉൾപ്പെടെ ആറുപേരാണ് കടയ്ക്കലിൽ നിന്നും വിനോദ യാത്രയ്ക്ക് പോയത് . വീഴുമ്പോൾ ബാക്കി അഞ്ചുപേർ എവിടെ ആയിരുന്നു അവർക്ക് രക്ഷപെടുത്തിക്കൂടെ എന്നും അമ്മയും സഹോദരനും ചോദിക്കുന്നു.