കല്ലേരി കാർത്തിക ക്വാറിയിൽ തൊഴിൽ സമരം ശക്തമായ സാഹചര്യത്തിൽ വൻ പോലീസ് സന്നാഹം ആണ് ഇന്ന് സ്ഥലത്ത് എത്തിയിരിക്കുന്നത്.
സമരം 14ആം ദിവസത്തിലേക്ക് കടക്കുമ്പോൾ
സ്ഥലത്ത് വൻ പോലീസ് സന്നാഹം
ഒരുക്കി സമരക്കാരെ നേരിടാൻ ആണ് മാനേജമെന്റ് കരുതുന്നതെങ്കിൽ മരണം വരെയും സമരം ചെയ്യും എന്ന കടുത്ത നിലപാടിൽ ആണ് സമരക്കാർ.
നാട്ടുകാരായ ആളുകളോട് തൊഴിലാളി വിരുദ്ധ മനോഭാവം കാണിച്ച് കയ്യൂക്കും ഇടിവണ്ടിയും കാട്ടി വിരട്ടാമെന്ന് ആരും കരുതണ്ട എന്നും
പോലീസും അറസ്റ്റും കോടതിയും ജയിലും കോൺഗ്രസ് പ്രസ്ഥാനത്തിനും ഐ എൻ ടി യു സി ക്കും പുത്തരിയല്ലന്നും സമര നേതാക്കൾ അറിയിച്ചു.
കല്ലേരി കോറിയിൽ എങ്ങും കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു തൊഴിൽ രീതിയാണ് നടക്കുന്നത്. അവിടെ CITU വിന്റെ ഒരു യൂണിയൻ മാത്രം ആണുള്ളത്. അവർ തന്നെ രണ്ട് യൂണിയൻ ആയി നിന്ന് ടേൺ അനുസരിച് പണിയെടുക്കുന്നു. മറ്റൊരുയൂണിയനും അവിടെ വേണ്ട എന്ന ഏകപക്ഷീയ നിലപാട് ആണ് ഇവിടത്തെ 45ഓളം വരുന്ന പ്രദേശവാസികൾ ആയവരുടെ ജോലി നിഷേധിക്കുന്നതിനു കാരണം ആയിരിക്കുന്നത്.
ഈ നീതി നിഷേധത്തിനെതിരെ നാട്ടുകാരുടെ പ്രതിരോധം ആണ് പോലീസ് പടയെ ഉപയോഗിച്ച് നേരിടാൻ ശ്രമിക്കുന്നത്.
കടപ്പാട് : എന്റെ ഗ്രാമം കടയ്ക്കൽ