കുവൈറ്റ് സിറ്റി: കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യത്താൽ ശ്രദ്ധേയമായി.
സംഘടന വൈസ് പ്രസിഡന്റ് ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട സ്വാഗതം പറയുകയും, Rev. ഫാദർ ബിനു എബ്രഹാം വികാരി (St. ജോൺസ് മാർത്തോമാ ചർച്ച് അബ്ബാസിയ) ഉദ്ഘാടനം ചെയ്ത KKF ഇഫ്താർ സംഗമത്തിൽ കുവൈറ്റ് അദ്വൈതം പ്രസിഡന്റ് സുശാന്ത് പി പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ പ്രസിഡന്റ് അബ്ദുൽ കലാം മൗലവി റമദാൻ സന്ദേശം നൽകി. കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് രക്ഷാധികാരി അനിൽകുമാർ പുത്തൂർ, കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ (KKPA) പ്രസിഡന്റ് സക്കീർ പുത്തെൻ പാലത്ത്, KKPA ജനറൽ സെക്രട്ടറി സേവനം കുവൈറ്റ് ജനറൽ സെക്രട്ടറി സിബി, തണൽ കുവൈറ്റ് പ്രവാസി അസോസിയേഷൻ രക്ഷാധികാരി താഹ, കുവൈറ്റ് പ്രവാസി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി വനജ രാജൻ എന്നിവർ ആശംസകൾ അറിയിച്ച ഇഫ്താർ സംഗമത്തിൽ കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ട്രഷറർ ജയകുമാർ നന്ദി അറിയിച്ചു.

കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് എക്സിക്യൂട്ടീവ് മെമ്പർമാരായ ബൈജുലാൽ, ആൽഡ്രിൻ ലൂയിസ് ശ്രീകുമാർ ശ്രീധരൻ, ഇട്ടിച്ചൻ ആന്റണി, സുരേഷ് വാസുദേവൻ, ബിന്ദു സതീഷ്, പ്രിൻസി സാവത്രി, രാജിമനു, സംഘടന മെംബേർസ്, സുഹൃത്തുക്കൾ, മറ്റ് സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ജനറൽ കൺവീനർ/ മീഡിയ കോർഡിനേറ്റർ ഷാനവാസ് ബഷീർ ഇഫ്താർ സംഗമം കോർഡിനേറ്റ് ചെയ്തു.