കുന്നിക്കോട് അമ്മയെ മകൻ നടുറോഡിൽ കുത്തി കൊലപെടുത്തി
കുന്നിക്കോട് :കുന്നിക്കോട് ചെങ്ങമനാട്ടിൽ പട്ടപ്പകൽ അമ്മയെ മകൻ കുത്തി കൊലപ്പെടുത്തി 28 വയസ്സുകാരനായ മകൻ ജോമോനാണ് അമ്മ മിനിയെ മൃഗീയമായി കോലപ്പെടുത്തിയത്. അരിങ്കട സ്വദേശികളായ ഇവർ ബൈക്കിൽ സഞ്ചരിച്ചാണ് ചെങ്ങമനാട് എത്തിയത്.
ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ മകൻ ജോമോൻ കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്തു വയറ്റിലും പുറകിലുമായിട്ട് കുത്തുകയായിരുന്നു. ശരീരത്താകെ കുത്തേറ്റ മിനിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുത്തിപരിക്കേൾപ്പിച്ച ശേഷം ഓടി ലോറിയിൽ കയറാൻ നോക്കിയ പ്രതി ജോമോനെ ചെങ്ങമനാട് ഓട്ടോറിക്ഷ തൊഴിലാളികൾ പിടികൂടി പോലീസിനെ ഏൽപ്പിച്ചു