ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയിൽ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.
സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തിൽ പടർന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെ തീ ശരീരത്തിൽ മുഴുവൻ പടരുകയുംചെയ്തു.
ആളൊഴിഞ്ഞ സ്ഥലമായതിനാൽ അൽപം വൈകിയാണ് സമീപവാസികൾ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേൽ നടപടികൾ സ്വീകരിച്ചു.