കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെതിരെ കുളത്തുപ്പുഴ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ കേസിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുമുള്ള കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശി ഇസ്മയിലാണ് പോലീസ് പിടിയിലായത് .
ഈ കഴിഞ്ഞ പത്താം തീയതി വൈകിട്ടോടുകൂടി വീട്ടിലെത്തിയ ഇസ്മയിൽ വീടിന്റെ തൊട്ടടുത്ത ചായ്പ്പിൽ നിൽക്കുകയായിരുന്ന ഇസ്മയിലിന്റെ ഭാര്യ ശാലിനിയെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു എന്നാൽ കൈകൊണ്ട് തടഞ്ഞതിനെ തുടർന്ന് കയ്യിലും കൈപ്പത്തിയിലും തുടർന്ന് ഇരുകാലുകളിലും തുടയിലും ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ചു.. ശാലിനിയുടെ നിലവിളി കേട്ട് അയൽവാസികളും ബന്ധുക്കളും ഓടിയെത്തിയപ്പോഴാണ് പ്രതി പിന്മാറാൻ തയ്യാറായത്.
ഗുരുതരമായി കുത്തേറ്റ ശാലിനിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇസ്മയിലിന്റെ സംശയ രോഗമാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് കുളത്തുപ്പുഴ പോലീസ് പറയുന്നത്.
കഴിഞ്ഞ ഒരു മാസം മുന്നേയാണ് സംശയരോഗത്തേതുടർന്ന് കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം ഉണ്ടായത് അതിനു തൊട്ടു പിന്നാലെയാണ് കുളത്തുപ്പുഴയിൽ വീണ്ടും ഇത്തരം സംഭവമുണ്ടായിരിക്കുന്നത്
ഒളിവിൽ പോയ ഇസ്മയിലിനെ പിടികൂടാൻ വേണ്ടി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടന്നുവരുന്നതിനിടയിൽ പ്രതി ആലുവ മെട്രോ സ്റ്റേഷൻ സമീപത്ത്ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും
കുളത്തൂപ്പിൽ പോലീസ് ആലുവയിലെത്തി പ്രതിയെ പിടികൂടി
പ്രതിക്കെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കുളത്തുപ്പുഴ പോലീസ് കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ശാലിനി ഇപ്പോളും ചികിത്സയിലാണ്.