തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എസ്എസ്- യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം ഉള്‍പ്പെടുത്തിയത്.