കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. http://www.onlineksrtcswift.com , Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്.
കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്ബനിക്ക് വർക്ക് ഓഡർ നൽകുകയും ചെയ്തിരുന്നു.
ആ കമ്ബനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ് 2023 സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും എല്ലാ സർവീസുകളേയും ഉൾപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകളുടെ വരുമാനവും കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് വരുന്നത്. അത് പോലെ തന്നെ റിസർവേഷനിലൂടെ വരുന്ന വരുമാനവും കെ എസ് ആർ ടി സി -യുടെ അക്കൗണ്ടിൽ മാത്രമാണ് ലഭിക്കുക. KSRTC SWIFT സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിൽ ഇല്ല. ഇത് നേരത്തെ തന്നെ പലപ്രാവശ്യം വ്യക്തമാക്കിയിരുന്നു. വരുമാനം മറ്റു കമ്ബനികളിലേക്ക് യാത്രക്കാർക്കിടയിലും തെറ്റിദ്ധാരണ മാത്രമേ
പോകുന്നെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും,
ഉണ്ടാകൂവെന്നും അത്തരം വാർത്തകൾ
ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾ
പിൻവാങ്ങണമെന്നും മാനേജ്മെന്റ്
അഭ്യർത്ഥിച്ചു. പുതിയ വെബ്സൈറ്റ്:
http://www.onlineksrtcswift.com, മൊബൈൽ
ആപ്ലിക്കേഷൻ (Play സ്റ്റോറിലും App സ്റ്റോറിലും ലഭ്യമാണ്