fbpx

അരിപ്പൽ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി മടത്തറ – വഞ്ചിയോട് KSRTC ബസ്സ് റൂട്ട് പുനരാരംഭിച്ചു.

അരിപ്പൽ: മടത്തറ-വഞ്ചിയോട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് പുനരാരംഭിച്ചു
ചടയമംഗലം ഡിപ്പോയിൽ നിന്നും സർവ്വീസ് പുനരാരംഭിച്ച മടത്തറ വഞ്ചിയോട് കടയ്ക്കൽ വഴി കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫ് ചെയ്തു.

ചിതറ പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളാണ് വഞ്ചിയോടും അടുത്തുള്ള മറ്റ് പ്രദേശങ്ങളും.

ഇവിടത്തെ ജനങ്ങളുടെ ദിവസേനയുള്ള യാത്രക്ലേശത്തെ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു ഈ ബസ് ഏറെ നാളായി സർവ്വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ളആവശ്യമാണ് ഈ സർവ്വീസ് പുനരാരംഭിക്കുക എന്നുള്ളത്. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർവ്വീസ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

പ്രദേശവാസികൾ ആഘോഷത്തോടുകൂടിയാണ് ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തത്. യോഗത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മുരളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രജിത്ത്, സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗം സിപി ജസിൻ, മടത്തറ അനിൽ ആദിവാസി മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x