ചിതറ പുതുശ്ശേരി ജംങ്ഷനിൽ ഏത് നിമിഷവും വലിയൊരു അപകടത്തിന് വഴിയൊരുക്കുന്ന അവസ്ഥയിൽ മരച്ചില്ലകളിൽ തട്ടി ഇലക്ട്രിക് ലൈൻ . KSEB കല്ലറ സെക്ഷനിൽ വരുന്ന ഭാഗത്താണ് ഈ അനാസ്ഥ നിലവിലുള്ളത് . നാട്ടുകാർ പല തവണ KSEB യുമായി ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരം കാണാൻ തയ്യാറാകുന്നില്ല.
വൻ അപകടം സംഭവിച്ചാൽ മാത്രം തിരിഞ്ഞ് നോക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല എന്ന് പുതുശ്ശേരിയിലെ രാഷ്ട്രീയ പാർട്ടികൾ പറയുന്നു.