സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01
എന്ന എമർജൻസി നമ്പരിലോ അറിയിക്കുക.
ഓർക്കുക, ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.
………..
K S E B അറിയിപ്പ്

Subscribe
Login
0 Comments
Oldest