ലോക പരിസ്ഥിതി ദിനമായ
ജൂൺ 5 ന് ചിതറ കെ പി ഫൗണ്ടേഷൻ
സ്നേഹവീടിന്റെ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു.
ചിതറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മടത്തറ അനിൽ, പരിസ്ഥിതി പ്രവർത്തകൻ ശ്രീ ആർ രവീന്ദ്രൻ പിള്ള, ജണ്ടുമല്ലി തൈകൾ നട്ടും പരിസ്ഥിതി സെമിനാറും
ഉദ്ഘാടനം നിർവഹിച്ചു.
കടയ്ക്കൽ പോലീസ് SHO ശ്രീ. പി എസ് രാജേഷ്, കടയ്ക്കൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശ്രീ. ജ്യോതിഷ് ചിറവൂർ, ഫൗണ്ടേഷൻ ചെയർമാൻ എ എസ് ഇക്ബാൽ, സെക്രട്ടറി ജി വാസുദേവൻ, മുൻ സെക്രട്ടറി അനിൽ
ആഴാവീട്, ഫൗണ്ടേഷന്റെയും അക്ഷരജ്യോതി ലൈബ്രറിയുടെയും ഭാരവാഹികൾ എന്നിവർ പകൽവീട് അംഗങ്ങൾക്കൊപ്പം
ആര്യവേപ്പ്, മുള്ളാത്തി, അഗസ്തി, നെല്ലി, പുളിഞ്ചി, കറിവേപ്പ്, പുതിന, റെഡ് ലേഡി പപ്പായ, മുരിങ്ങ, പേര, കരിനൊച്ചി, ആടലോടകം എന്നിവ നട്ടു.
തുടർന്ന് പൊതുപരീക്ഷകളിൽ വിജയിച്ച ഫൗണ്ടേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു.