നിസ്കാര പള്ളികളിൽ നിന്നും ഇൻവെർട്ടർ ബാട്ടറികൾ മോഷണം പോവുന്നതായി പരാതി.
കഴിഞ്ഞ ദിവസം ഉച്ചക്ക് ആനപ്പുഴയ്ക്കൽ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കോട്ടുക്കൽ ടൌൺ നിസ്കാര പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയാണ് മോഷണം പോയത്.
കൃത്യമായ പ്ലാനിങ് ഓടെ സർവീസ് എന്ന വ്യാചേനയും പകൽ സമയങ്ങളിൽ ആളില്ലാത്ത സമയം നോക്കി പള്ളിക്കകത്ത് കയറുകയും ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യുകയാണ്.
ദിവസവും ഓരോ പള്ളി കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷ്ടിച്ച് കൊണ്ടേയിരിക്കുന്നു. ചടയമംഗലം മേടയിൽ നിസ്കാര പള്ളി, നിലമേൽ വാഴോട് നിസ്കാര പള്ളി,പുളിമൂട് നിസ്കാര പള്ളി, വെഞ്ഞാറമ്മൂട് ഉള്ള നിസ്കാര പള്ളി എന്നിവടുന്നെല്ലാം സമാനമായ രീതിയിൽ ബാറ്ററികൾ മോഷണം പോയിരുന്നു.
അന്വേഷണം ഊർജിതമാക്കി പോലീസ്.