ചടയമംഗലം പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിദേശമദ്യം അനധികൃതമായി കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ കൃഷ്ണപിള്ളയുടെ മകൻ രാജേഷിനെ (41) ആയൂരിൽ വച്ച് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 19കുപ്പികളിലായി 9ലിറ്റർ മദ്യം കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.
കേസ് അന്വേഷണത്തിന് ചടയമംഗലം പോലീസ് സ്റ്റേഷനിലെ
മനോജ്, (എസ്ഐ) ഗോപകുമാർ (എസ്ഐ) ജോൺ മാത്യു (എഎസ്ഐ ) സിജിലേഷ് (സിപിഒ) അജിത്ത് (സിപിഒ) ഷംനാദ് എന്നിവർ നേതൃത്വം നൽകി .


