കുളത്തൂപ്പുഴ പഞ്ചായത്തിലെ പട്ടികവർഗ കോളനികളായ കടമാൻകോട്, കുഴവി എന്നിവിടങ്ങളിൽ കലക്ടർ അഫ്സാന പർവീൺ സന്ദർശനം നടത്തി. സന്ദർശന വേളയിൽ കോളനിയിലെ സാംസ്കാരിക കേന്ദ്രവും സാമൂഹിക പഠനമുറിയും നേരിൽ കണ്ടു വിലയിരുത്തി .
കോളനി നിവാസികൾക്കായി പട്ടികവർഗ വകുപ്പ് നൽകിയ ഭക്ഷ്യധാന്യ കിറ്റിന്റെ ഉദ്ഘാടനം കലക്ടർ നിർവഹിച്ചു. കൂടാതെ സാംസ്കാരിക നിലയത്തിൽ കരകൗശല സംഘങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും കലക്ടർ നിർവഹിച്ചു.
കടമാൻകോട് കോളനി മോഡൽ പ്രീ സ്കൂൾ, എഎൻഎം സെന്റർ, സർക്കാർ സന്ദർശിച്ച ട്രൈബൽ എൽപി സ്കൂൾ, കുഴവിയോട് കോളനി, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളാണ്.
കോളനികളിലെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കനുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുകയും മനസ്സിലാക്കുകയും ചെയ്തു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ പി ജെ ആമിന, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ വിധുമോൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഷൈജു, പഞ്ചായത്തംഗം സന്തോഷ്, ഊരു മൂപ്പന്മാരായ രതീഷ്, അപ്പുക്കുട്ടൻ കാണി എന്നിവർ പങ്കെടുത്തു.