ജവാനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി മർദ്ദിച്ചതായി വിവരം. കൊല്ലം കടയ്ക്കൽ ചാണപ്പാറയിലാണ് സംഭവം ഉണ്ടായത്. പട്ടാളക്കാരനെ മർദ്ദിച്ചതിന് ശേഷം മുതുകിൽ
പിഎഫ്ഐ എന്നെഴുതുകയും ചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ (EME) കേഡറിൽ ജോലി ചെയ്യുന്ന ഹൽവീൽ ഷൈനാണ് മർദ്ദനമേറ്റത്.

