ജില്ലയിലെ പ്രധാനപ്പെട്ട 7 അറിയിപ്പുകൾ
1) സ്വയംതൊഴില്‍ വായ്പ
സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കും. 18-55 നും ഇടയില്‍ പ്രായമുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ. ംംം.സംെറര.ീൃഴ ല്‍ അപേക്ഷ ഫോം ലഭിക്കും. അപേക്ഷ ആവശ്യമായരേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ ജില്ലാ കോഡിനേറ്റര്‍, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ലക്‌സ,് ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തിലോ അയക്കണം. ഫോണ്‍ 9188606806
2) റാങ്ക് പട്ടിക
വിവിധ വകുപ്പകളിലെ (എന്‍ സി സി, ടൂറിസം, എക്‌സൈസ്, പോലീസ്, എസ് ഡബ്ല്യൂ.ഡി, ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം.371/21), വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച് ഡി വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എച്ച് ഡി വി) (കാറ്റഗറി നം 017/2021) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
3) സാധ്യതാ പട്ടിക
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് (ഫസ്റ്റ് എന്‍ സി എ എച്ച് എന്‍) (കാറ്റഗറി നം.788/2022) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
4) ഐ ടി ഐ കളില്‍ 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി എം ഐ എസ് പ്രകാരം പ്രവേശനംനേടിയ ട്രെയിനികളുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്‍ എം ഐ എസ് പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. ഫോണ്‍ 0474 2712781
5) തൊഴില്‍അധിഷ്ഠിത കംപ്യൂട്ടര്‍കോഴ്സുകള്‍
ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses ലിങ്ക് വഴി അപേക്ഷിക്കാം. യോഗ്യത : ഡി സി എ : എസ് എസ് എല്‍ സി. ഡി സി എ(എസ്) : പ്ലസ്ടു, പി ജി. ഡി സി എ : ഡിഗ്രി. എസ് സി, എസ് റ്റി, ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 9446854661.
6) കംപ്യൂട്ടര്‍ കോഴ്‌സുകള്‍
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in ലിങ്ക്‌വഴി അപേക്ഷിക്കാം. യോഗ്യത – ഡി സി എ (ഒരു വര്‍ഷം) : എസ് എസ് എല്‍ സി. ഡി സി എ(എസ്) (ആറ് മാസം) : പ്ലസ്ടു, പി ജി. ഡി സി എ (ഒരു വര്‍ഷം) : ഡിഗ്രി. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. . ഫോണ്‍ 9947123177
7) അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ (ഒക്ടോബര്‍ 11) രാവിലെ 10.30 ന് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് സെറ്റ് ബയോഡാറ്റയുമായി രജിസ്റ്റര്‍ചെയ്ത് പങ്കെടുക്കാം. നൈപുണ്യപരിശീലനവും, വിവിധഅഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നല്‍കും. ഫോണ്‍ 7012212473, 8281359930


