കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല അബു-ഹലീഫ യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും നടന്നു

മഹബുള്ള: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാർഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിക്ക് മഹ്ബൂല കല സെന്ററിൽ വച്ച് നടത്തപ്പെട്ടു.

യൂണിറ്റ് കൺവീനർ ശ്രീ. വർഗീസ് ഐസക്കിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡൻറ് ശ്രീ. അലക്സ് മാത്യു ഉത്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻ കൺവീനർ ശ്രീ. ഗോപകുമാർ സ്വാഗതം ആശംസിക്കുകയും, ജോയിൻ കൺവീനർ ശ്രീ. സിബി ജോൺ യൂണിറ്റിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവേലിക്ക്‌ പുതുതായി. ശ്രീ. ഷാനവാസ് ബഷീർ – ശ്രീ. അനിൽ കുമാർ. ശ്രീമതി. ആഷ്‌ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

സമാജം ജനറൽ സെക്രട്ടറി, ശ്രീ. ബിനിൽ റ്റി. ടി. സമാജത്തിന്റെ 2024 വര്ഷത്തേയ്ക്കുള്ള പ്രവർത്തന നിദേശങ്ങൾ നൽകി. സമാജം ട്രഷറർ ശ്രീ. തമ്പി ലൂക്കോസ്, വൈസ് പ്രസിഡൻറ് ശ്രീ. അനിൽകുമാർ, വനിത വേദി ചെയർപെഴ്സൺ ശ്രീമതി. രൻജനാ ബിനിൽ, സെക്രട്ടറിമാരായ ശ്രീ. ലിവിൻ വർഗീസ്, ശ്രീ. ബൈജൂ മിഥുനം, അബ്ബാസിയ യൂണിറ്റ് കൺവീനർ ശ്രീ. ഷാജി സാമുവൽ, മംഗഫ് യൂണിറ്റ് കൺവീനർ ശ്രീ. നൈസാം റാവുത്തർ, സാൽമിയ യൂണിറ്റ് കൺവീനർ ശ്രീ. അജയ് നായർ, വനിതാവേദി ട്രഷറർ ശ്രീമതി. ഗിരിജ അജയ്, ശ്രീ. രാജു വർഗീസ് എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ അർപ്പിക്കുകയും, തുടർന്ന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷാനവാസ് ബഷീർ നന്ദി രേഖപ്പെടുത്തി. ഭക്ഷണത്തോട് കൂടി യോഗം 8.30 മണിക്ക് പര്യവസാനിച്ചു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x